വട്ടക്കണ്ണിപ്പാറയ്ക്ക് സമീപം നിയന്ത്രണം വിട്ട മിനി ബസ് ഇലക്ട്രിക്കൽ പോസ്റ്റിൽ ഇടിച്ച് അപകടം



ഇടുക്കി രാജാക്കാട് കുത്തുങ്കൽ വട്ടക്കണ്ണിപ്പാറയ്ക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ് ഇലക്ട്രിക്കൽ പോസ്റ്റിൽ ഇടിച്ചു. വൈകുന്നേരം 6 ന് ആണ് തമിഴ്നാട്ടിൽ നിന്നും മൂന്നാറിലേക്ക് പോയ ബസ് അപകടത്തിൽ പെട്ടത്. 11 യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. ആർക്കും പരുക്കില്ല. അപകടമുണ്ടായ ഉടൻ ഇവിടേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഉടുമ്പൻചോല പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post