കല്ലാർകുട്ടി : ഇടുക്കി പനംകൂട്ടി വാൽഹൗസ് റോഡിനു സമീപം നിയന്ത്രണം നഷ്പ്പെട്ട ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു.ആളപായമില്ല ഞായറാഴ്ച രാത്രി 9 മണിക്ക് ശേഷമാണ് അപകടം നടന്നത്.ചെരുവിൽ വിശ്വംഭരൻ എന്ന വ്യക്തിയുടെ വീട്ടിലേക്ക് ആണ് ലോറി മറിഞ്ഞത്.വീട് പൂർണ്ണമായും തകർന്നു എന്നാണ് ലഭിക്കുന്ന വിവരം കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
