ഇടുക്കി അടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലൂടെ കടന്ന് പോകുന്ന കൂമ്പൻപാറ - 200ഏക്കർ ബൈപാസ് റോഡിൽ അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളിന്റെ 50ഓളം കുട്ടികളുമായി എത്തിയ സ്കൂൾ ബസ്സിനു മുന്നിലേക്കാണ് വൻമരം കടപുഴകി വീണത് .
ഇലക്ട്രിക് ലൈനിലും തങ്ങിയാണ് മരം നിന്നത് ഉടനെ തന്നെ നാട്ടുകാർ കെഎസ്ഇബി വിവരമറിയിച്ച് ലൈൻ ഓഫ് ചെയ്യുകയായിരുന്നു ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം തുടർന്ന് അടിമാലി ഫയർഫോഴ്സിനെ വിവരം അറിയിച്ചു ഫയർഫോഴ്സ് എത്തുന്നതിനു മുമ്പ് തന്നെ നാട്ടുകാർ മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തമാണ്
