കോഴിക്കോട് കൊടിയത്തൂർ ചാത്തപ്പറമ്പ് തെയ്യത്തും കടവ് പാലത്തിനു സമീപം ഇരുവഴിഞ്ഞി പുഴയിൽ ഒരാൾ ഒഴുക്കിൽ പെട്ടതായി സംശയം
ഹുസൈൻ കുട്ടി (64) ആണ് ഒഴുക്കിൽപ്പെട്ടതായി വിവരം ലഭിച്ചത്. മുക്കം ഫയർഫോഴ്സും കോഴിക്കോട് നിന്നെത്തിയ മുങ്ങൽ വിദഗ്ധരും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു