കണ്ണൂര്‍; പാനൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. പ്ലസ് ടു വിദ്യാര്‍ഥി സിനാന്റെ മൃതദേഹമാണ് ചെറുപ്പറമ്പ് പുഴയില്‍ നിന്ന് കണ്ടെത്തിയത്. ചെറുപ്പറമ്പ് ചേലക്കാട്ട് പുഴയുടെ ഭാഗമായ കുപ്യാട് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചെറുപറമ്പ് ഫീനിക്‌സ് ലൈബ്രറിക്കടുത്ത് താഴോട്ടും താഴെ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ ഇന്നലെയാണ് ഒഴുക്കില്‍പ്പെട്ടത്. കല്ലിക്കണ്ടി എന്‍എഎം കോളജ് കംപ്യൂട്ടര്‍ സയന്‍സ് ബിരുദ വിദ്യാര്‍ത്ഥി മുഹമ്മദ് ഷഫാദാസിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ജാതിക്കൂട്ടത്തെ തട്ടാന്റവിട മൂസ – സമീറ ദമ്പതികളുടെ മകനാണ്.
