ഇടുക്കി കട്ടപ്പന: സംസ്ഥാന പാതയില്‍ പാറക്കടവ് പോലീസ് വളവിനു സമീപം ജീപ്പും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്കു പരിക്കേറ്റു.
കാര്‍ ഓടിച്ചിരുന്ന വലിയതോവാള കുറ്റിയത്ത് അബിൻ വര്‍ഗീസി(30) നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് അപകടം. മാലി സ്വദേശി ഓടിച്ച ജീപ്പ് മറ്റൊരുവാഹനത്തെ മറികടക്കുന്നതിനിടെ എതിരേ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങിയതോടെ റൂട്ടില്‍ ഒരു മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ബസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ വഴിയില്‍ അകപ്പെട്ടു. കട്ടപ്പന ട്രാഫിക് പോലീസും നാട്ടുകാരും ചേര്‍ന്ന് ഗതാഗതം പുനഃസ്ഥാപിച്ചു
