പോത്തൻകോട്: പിക്ക് അപ് വാനിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. പോത്തൻകോട് ജംഗ്ഷനു സമീപം വെഞ്ഞാറമൂട് റോഡില്‍ ഭഗവതി മന്ദിരത്തില്‍ അപ്പുക്കുട്ടൻ(70) ആണ് മരിച്ചത്.
സംസ്‌കാരം നാളെ. ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം.
വീട്ടില്‍ നിന്നും പോത്തൻകോട്ടേയ്ക്ക് നടന്നു പോകുമ്ബോള്‍ അതേ ദിശയില്‍ വന്ന പിക്ക് അപ് വാൻ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ അപ്പുക്കുട്ടനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ബേബി ഷൈലജ. മക്കള്‍: മനീഷ്(ലണ്ടൻ), കണ്ണൻ(യുഎസ്‌എ). മരുമക്കള്‍: ഹരിത, അനിത്ര.
