തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ നാലു മത്സ്യത്തൊഴിലാളികളിൽ ഒരാൾ മരിച്ചു. പുതുക്കുറുച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന മൂന്നു പേർക്കായി തിരച്ചിൽ തുടരുകയാണ്. പുതുക്കുറുച്ചി സ്വദേശികളായ ബിജു, മാൻഡസ്, ബിജു എന്നിവരെയാണ് കാണാതായത്.
ഇന്ന് പുലർച്ചെ നാലു മണിയോടെ പുതുക്കുറുച്ചി സ്വദേശിയായ ആന്‍റണി ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. പെരുമാതുറയിൽ നിന്നാണ് നാലംഗ സംഘം മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. ശക്തമായ കാറ്റിലും തിരയിലുംപ്പെട്ട് മുതലപ്പൊഴിയിൽ വച്ച് വള്ളം മറിയുകയായിരുന്നു. തുടർന്ന്, നടത്തിയ തിരച്ചിലിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കുഞ്ഞുമോനെ ചിറയിൻകീഴ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
