കണ്ണൂർ പാനൂർ സ്വദേശികൾ സഞ്ചരിച്ച ട്രാവലർ വയനാട്ടിൽ നിയന്ത്രണം വിട്ട്റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു.. യാത്രക്കാർക്ക് പരിക്ക്




വയനാട്: പനവല്ലി സർവ്വാണി വളവിൽ നിയന്ത്രണം വിട്ട ട്രാവലർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. തിരുനെല്ലി ക്ഷേത്ര സന്ദർശനത്തിന് പോയ കണ്ണൂർ പാനൂർ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് രാവിലെ അപകടത്തിൽപ്പെട്ടത്. ഒരു കുട്ടിയടക്കം പത്ത് യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു. പലർക്കും മുറിവുകളും ചതവുകളുമടക്കമുള്ള പരിക്കുകൾ പറ്റിയിട്ടുണ്ടെങ്കിലും ആരുടേയും നില ഗുരുതരമല്ല. പരിക്കേറ്റവരെ കാട്ടിക്കുളത്തെ സ്വകാര്യ ക്ലിനിക്കിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുത്തനെയുള്ള വളവിൽ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന


അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100

Post a Comment

Previous Post Next Post