കനത്ത മഴ: മലപ്പുറത്ത് രണ്ടിടത്ത് മണ്ണിടിച്ചില്‍ : പെരിന്തൽമണ്ണയിൽ പെട്രോൾ പമ്പിലേക്ക് മണ്ണിടിഞ്ഞുവീണ് നാലു വാഹനങ്ങൾ മണ്ണിനടിയിലായി.



 മലപ്പുറം പെരിന്തൽമണ്ണയിൽ  പെട്രോൾ പമ്പിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് മീതെയാണ് മണ്ണിടിഞ്ഞ് വീണത്. പെരിന്തൽമണ്ണ പട്ടാമ്പി റോഡിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ പമ്പിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ആളപായം ഇല്ലാ എന്നതാണ് പ്രാതമിക വിവരം.

പെരിന്തൽമണ്ണയിൽ റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കുമേൽ മണ്ണിടിഞ്ഞുവീണു. ഒരു സ്‌കൂട്ടറിനും പിക്അപ്പ് വാനിനും മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ആളപായമില്ല. കാളികാവിലെ ചാഴിയോട് ആനവാരിയിലും മണ്ണിടിച്ചിലുണ്ടായി. ഷറഫുദ്ദീൻ എന്ന വ്യക്തിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഒരു മുറിയും വീടിന്റെ പുറത്തെ ചില ഭാഗങ്ങളിലും ചെറിയ കേടുപാടുകളുണ്ടായി. വലിയ പറക്കല്ലും മണ്ണും ഇടിഞ്ഞുവീഴുകയായിരുന്നു.


Post a Comment

Previous Post Next Post