മണിമലയാര്‍ കരകവിഞ്ഞു.. തിരുവല്ലയിൽ നൂറോളം വീടുകളില്‍ വെള്ളം കയറി…



പത്തനംതിട്ട തിരുവല്ല: കനത്ത മഴയിൽ മണിമലയാർ കര കവിഞ്ഞു. ഇതോടെ, തിരുവല്ല മുനിസിപ്പാലിറ്റിയിലെ നിരവധി വീടുകളും വഴികളും വെള്ളത്തിൽ മുങ്ങി. മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രം, മല്ലപ്പള്ളി പബ്ലിക് ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിലും വെള്ളംകയറി.


തിരുവല്ല മുനിസിപ്പാലിറ്റിയിലെ 17, 18 വാർഡുകളിൽ നൂറിലധികം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. തുടർന്ന് നാട്ടുകാർ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മറ്റും മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. മല്ലപ്പള്ളി സെയ്ന്റ് മേരീസ്, സിഎംഎസ് വെണ്ണിക്കുളം എസ്ബി സ്കൂളുകളിൽ ക്യാമ്പുകൾ തുറന്നതായി റവന്യൂവകുപ്പ് അധികൃതർ അറിയിച്ചു. ഇന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പമ്പ, മണിമല നദികളിൽ കിഴക്കൻ വെള്ളം എത്തിയതോടെ അപ്പർകുട്ടനാട്ടിൽ ജലനിരപ്പ് കുതിച്ചുയർന്നിട്ടുണ്ട്.

Post a Comment

Previous Post Next Post