പിലിക്കോട്: വീട്ടമ്മയെ കിണറിൻ്റെ കമ്ബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് വയലിലെ പരേതനായ കാര്യത്ത് കണ്ണൻ്റെ ഭാര്യ വെങ്ങാട്ട് ശാന്ത (63) യാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. ബുധനാഴ്ച പുലര്‍ചെ ആറു മണിയോടെ വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയപ്പോഴാണ് തൊട്ടടുത്ത് താമസിക്കുന്ന സഹോദരൻ രാജീവൻ്റെ വീട്ടുകിണറിൻ്റെ കമ്ബിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ചന്തേര പൊലീസ് സ്ഥലത്തെത്തി പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോര്‍ടത്തിനായി മാറ്റി. പരേതരായ അമ്ബാടി - പാറു ദമ്ബതികളുടെ മകളാണ്. മറ്റ് സഹോദരങ്ങള്‍: പവിത്രൻ കരിവെള്ളൂര്‍, ശ്യാമള, ശോഭ, ശൈലജ.
