എടപ്പാളിൽ വയോധികൻ ഷോക്കേറ്റ് മരിച്ചു



 എടപ്പാൾ: വീടിന് പുറത്തുള്ള അടുക്കളയിൽ സൂക്ഷിച്ചിരുന്ന വിറകുകൾക്ക് തീപിടിച്ചപ്പോൾ കെടുത്താൻ ശ്രമിക്കുന്നതിനിടയിൽ വയോധികൻ ഷോക്കേറ്റ് മരിച്ചു. അടുക്കളയിലേക്കുള്ള ലൈനിൽ നിന്നുമാണ് ഷോക്കേറ്റത്

താനൂർ സ്വദേശിയും ദീർഘ കാലമായി പൊറൂക്കരയിൽ വാടകയ്ക്ക് താമസിച്ച് വന്നിരുന്ന അസ്സമ്മകിതനകത് പുത്തൻ വീട്ടിൽ അബ്ദുൽ അസീസ് എന്ന ചെറിയ ബാവ(67)ആണ് മരണപ്പെട്ടത്. പറക്കുളത്തെ ഹോട്ടൽ ജീവനക്കാരനായിരുന്നു.

ഞായറാഴ്ച്ച വൈകിട്ട് 3.30 തോടെയാണ് അപകടമുണ്ടായത്. ഹോസ്പിറ്റലിൽ എത്തിച്ചങ്കിലും മരണം സംഭവച്ചിരുന്നു. സഫിയയാണ് ഭാര്യ. ഷാഹിദ്, സിയാദ്, സുഹൈല എന്നിവർ മക്കളാണ്.

Post a Comment

Previous Post Next Post