ചമ്പക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവർത്തകർ തുഴഞ്ഞ കാട്ടിൽ തെക്കെതിൽ വള്ളം ആണ് മുങ്ങിയത്. 25 ഓളം വനിതകൾ വള്ളത്തിൽ ഉണ്ട്. കൂടുതൽ ബോട്ടുകളും വള്ളങ്ങളും എത്തി രക്ഷപ്രവർത്തനം നടത്തുന്നു. ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മത്സരത്തിന് തൊട്ട് മുൻപാണ് വള്ളം മറിഞ്ഞത്. വനിതകളുടെ വള്ളങ്ങളുടെ ഫൈനൽ മത്സരം ആയിരുന്നു. അപകടത്തിൽപെട്ട വള്ളത്തിൽ ഉള്ളവരെ ബോട്ടുകളിൽ കരക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്. ചമ്പക്കുളം മൂലം വള്ളംകളിക്കിടെ ആയിരുന്നു അപകടം.
