കല്ല്യാണ വീട്ടിലെ പാചകപ്പുരയിലേക്ക് മണ്ണും പാറക്കല്ലും ഇടിഞ്ഞ് വീണു… പാചകക്കാരന് പരിക്ക്



കൊല്ലം കൊട്ടാരക്കര കോട്ടാത്തല പത്തടിയിൽ കല്ല്യാണ വീട്ടിലെ പാചകപ്പുരയിലേക്ക് മണ്ണിടിഞ്ഞ് വീണ് പാചകക്കാരന് പരിക്ക്. തമിഴ്നാട് തെങ്കാശി സ്വദേശി ദേവദാസിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പത്തടി കാർത്തിക ഭവൻ തുളസീധരന്റെയും കുമാരിയുടെയും മകളുടെ വിവാഹം നാളെയാണ്. സൽക്കാര ചടങ്ങുകൾ നടന്നുവരവേ താൽക്കാലികമായി കെട്ടിയ പാചകപ്പുരയിലേക്ക് സമീപത്തെ കുന്നിൽ നിന്നാണ് മണ്ണും പാറക്കല്ലും ഇടിഞ്ഞ് വീണത്. മണ്ണിനും പാറക്കും അടിയിൽപെട്ട ദേവദാസിനെ നാട്ടുകാർ പണിപ്പെട്ടാണ് പുറത്തെടുത്തത്.

Post a Comment

Previous Post Next Post