തൃശൂർ ജില്ലയിൽ വാഴച്ചാൽ വാച്ചുമരം ഭാഗത്ത് വിനോദ സഞ്ചാരികളെ കാട്ടാന ആക്രമിച്ചു. വാച്ചു മരം ആനക്കയത്ത് വൈകിട്ടാണ് സംഭവം. ബൈക്ക് യാത്രികരായ രോഹിത്, സോന എന്നിവർക്കാണ് പരിക്കേറ്റത്. അപ്രതീക്ഷിതമായി ആനയുടെ മുന്നിൽ പെടുകയായിരുന്നു ബൈക്ക് യാത്രക്കാർ. രോഹിതിന്റെ കാലിൽ ആന ചവിട്ടിയിട്ടുണ്ട്. രണ്ടുപേരെയും ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.