ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി.കൊല്ലം: വിവാഹ വിരുന്നിനു ബന്ധുവീട്ടില്‍ എത്തിയപ്പോള്‍ ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി.  കടയ്ക്കല്‍ സ്വദേശി സിദ്ദിഖ് (27), ഭാര്യ കാരായില്‍ക്കോണം കാവതിയോട് പച്ചയില്‍ വീട്ടില്‍ നൗഫിയ (20) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം പുഴയില്‍ വീണ ബന്ധു കൂടിയായ പള്ളിക്കല്‍ അന്‍സല്‍ഖാന്റെ (22) മൃതദേഹം ഇന്നലെ രാത്രി കണ്ടെത്തിയിരുന്നു.

     പള്ളിക്കല്‍ പഞ്ചായത്ത് പകല്‍ക്കുറി മൂതല റോഡില്‍ താഴെഭാഗം പള്ളിക്കല്‍ പുഴയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. കഴിഞ്ഞ 16നായിരുന്നു സിദ്ദിഖിന്റെയും നൗഫിയയുടെയും വിവാഹം. ഇരുവരും പള്ളിക്കലിലെ ബന്ധുവായ അന്‍സല്‍ ഖാന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു. കൊല്ലം ഇളമാട് പഞ്ചായത്തില്‍ നിന്നു വിവാഹം റജിസ്റ്റര്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷമാണു ദമ്പതികള്‍ ഇന്നലെ ഉച്ചയ്ക്ക് ബന്ധുവീട്ടിലെത്തിയത്.


Post a Comment

Previous Post Next Post