സ്പീക്കർ അഡ്വ.എ.എൻ ഷംസീറിൻ്റെ കാറിൽ സ്വകാര്യ കാറിടിച്ചു. പാനൂർ ജംഗ്ഷനിലാണ് അപകടമുണ്ടായത്

കണ്ണൂർ  പാനൂർ: സ്പീക്കർ അഡ്വ.എ.എൻ ഷംസീറിൻ്റെ കാറിൽ സ്വകാര്യ കാറിടിച്ചു. പാനൂർ ജംഗ്ഷനിലാണ് അപകടമുണ്ടായത്. തലശേരിയിൽ നിന്നും കല്ലി ക്കണ്ടി ഭാഗത്തേക്ക് വരികയായിരുന്നു സ്പീക്കറുടെ വാഹനം. പൈലറ്റ് വാഹനം കടന്ന് പോയ ഉടനെ തെറ്റായ ദിശയിൽ നിന്നെത്തിയ കാറിടിക്കുകയായിരുന്നു.

കാറുകാരനോട് വാഹനമെടുക്കരുതെന്ന് സ്ഥലത്തുണ്ടായിരുന്ന ഹോം ഗാർഡ് ആംഗ്യം കാട്ടിയിരുന്നു. എന്നാൽ ഇത് ശ്രദ്ധിക്കാതെ കാർ മുന്നോട്ട് വരികയായിരുന്നു. ഈ സമയം

സിഗ്നൽ സംവിധാനം പ്രവർത്തിപ്പിച്ചിരുന്നില്ല..


 ഇതും അപകടത്തിന് കാരണമായി. സ്പീക്കറുടെ വാഹനത്തിൻ്റെ ബോണറ്റിലാണ് കാറിടിച്ചത്. ആർക്കും പരിക്കില്ല. സ്പീക്കർ അതേ കാറിൽ തന്നെ യാത്ര തുടർന്നു. അതേ സമയം പ്രത്യേക രാഷ്ട്രീയ അന്തരീക്ഷം നിലനിൽക്കെ പാനൂരിലുണ്ടായ അപകടം പൊലീസുകാരെയും ആശങ്കയിലാഴ്ത്തി. സുരക്ഷാവീഴ്ച ഉണ്ടായൊ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്...

Post a Comment

Previous Post Next Post