ആലപ്പുഴ: ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. അമ്പലപ്പുഴ ആമയിട പ്രണവ് നിവാസിൽ സുമേഷിന്റെ മകൻ സുധീഷ് (21) ആണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 25 ന് പുലർച്ചെ പുന്നപ്ര കെഎസ്ഇബി സ്റ്റേഷന് സമീപം ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
..