മലപ്പുറം: വളാഞ്ചേരി വട്ടപ്പാറയിൽ വാഹനാപകടം. മൂന്നു വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. ഗുജറാത്തിൽ നിന്നും തൃശൂരിലേക്ക് പോകുന്ന കെ ആർ എസ് പാർസൽ ലോറി നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളെ ഇടിച്ചശേഷം മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച്ച പുലർച്ചെ 1.30 നാണ് അപകടം നടന്നത് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയെ ഇടിച്ച ശേഷം പിറകിൽ വന്ന ഇന്നോവ കാറിൽ ഇടിച്ച് ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.അപകട ത്തിൽ ആർക്കും ഗുരുതര പരിക്കില്ല. അപകടം സംഭവിച്ച ഉടൻ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി
