മലപ്പുറം :തേങ്ങയുമായി വന്ന ചരക്കുലോറി റോഡരികിലെ വീടിന് മുകളിലേക്ക് മറിഞ്ഞു. ഞായറാഴ്ച വൈകീട്ട് ഏഴിന് പുലാമന്തോള്‍ ചീരട്ടാമലയിലാണ് സംഭവം നടന്നത്
തമിഴ്നാട്ടില്‍നിന്ന് ചരക്കുമായി ചീരട്ടാമലയിലെ വെളിച്ചെണ്ണ കമ്ബനിയിലേക്ക് വന്ന ലോറിയാണ് മലറോഡില്‍ പച്ചക്കറി കച്ചവടം നടത്തുന്ന പട്ടുകുത്ത് ഷരീഫിന്‍റെ ഇരുനില വീടിന് മുകളിലേക്ക് മറിഞ്ഞത്.
ചീരട്ടാമല ക്രഷറിനു സമീപം കുത്തനെയുള്ള ഇറക്കത്തിലെ വളവില്‍ എതിരെ വന്ന കാറിന് പോകാൻ വഴി നല്‍കവെ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതിക്കാല്‍ തകര്‍ത്ത് വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.ഡ്രൈവറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ടാം തവണയാണ് ഈ വീട്ട് മുറ്റത്തേക്ക് ലോറി മറിയുന്നത്.
