തൃശൂർ ആമ്പല്ലൂർ കല്ലൂരിൽ ഭാര്യയെ വെട്ടിപരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി.





 തൃശൂർ: ആമ്പല്ലൂർ കല്ലൂരിൽ ഭാര്യയെ വെട്ടിപരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. കല്ലൂർ പാടം വഴി സ്വദേശി കൂന്തിലി ബാബു (64) വിനെയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


മാരക മുറിവുകളേറ്റ ഭാര്യ ഗ്രേസി (58) യെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ രണ്ടരയോടെയാണ് സംഭവം. കുടുംബ വഴക്കാണ് അക്രമത്തിനു കാരണമെന്ന് പറയുന്നു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി.

Post a Comment

Previous Post Next Post