തൃശ്ശൂർ തൃപ്രയാർ: രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് സ്വകാര്യ ബസിൽ ഇടിച്ചു. രോഗിക്കും ആംബുലൻസ് ഡ്രൈവർക്കും പരുക്കേറ്റു. രോഗിയെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ 7.30 ഓടെ തൃപ്രയാർ തെക്കേ ആൽമാവിന് സമീപം ദേശീയ പാതയിലാണ് സംഭവം. രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് ഗുരുവായുർ- കൊടുങ്ങല്ലൂർ റോഡിൽ ഓടുന്ന അമാൻ ബസിൽ ഇടിക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർക്ക് നേരിയ പരുക്കുണ്ട്. രോഗിയായ യുവതിക്കും അപകടത്തിൽ പരുക്കേറ്റു.
