മലപ്പുറം പൂക്കോട്ടുംപാടം: അമരമ്പലം കുതിര പുഴയിൽ കാണാതായ മുത്തശ്ശിയുടേയും പേരക്കുട്ടിയുടേയും മൃതദേഹങ്ങൾ എമർജൻസി റെസ്ക്യൂ ഫോയ്‌സ് (ERF ടീം) ഇന്ന്നടത്തിയ തിരച്ചിലിൽ കണ്ടെത്തി.
പുഴയിൽ ഒഴുകിയ ഒരു കുടുംബത്തിലെ അഞ്ചുപേരിൽ കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം
പുതിയളം എന്ന സ്ഥലത്ത് നിന്നുമാണ് കണ്ടെത്തിയത്.
സാമ്പത്തിക പ്രയാസമാണ് പുഴയിലേക്ക് ചാടാൻ കാരണമെന്ന് കരുതുന്നു. യുവതിയും രണ്ടു മക്കളും രക്ഷപ്പെട്ടു.
ബുധനാഴ്ച്ച പുലർച്ചെ രണ്ടരയോടാണ് സംഭവം.
പൂക്കോട്ടുംപാടം അമരമ്പലത്തെ കൊട്ടാടൻ സന്ധ്യ (32). മക്കളായ അനുശ്രീ(12), അനുഷ(12), അരുൺ(11), അമ്മ സുശീല(55) എന്നിവരാണ് പുഴയിൽ ഒഴുകിയത്. അനുശ്രീയും അരുണും നീന്തി രക്ഷപ്പെട്ടു. സന്ധ്യ രണ്ട് കിലോമീറ്റർ താഴെ ചെറായി കടവിൽ പിടിച്ചു കയറി. അനുഷക്കും സുശീലക്കുമായി തിരച്ചിൽതുടരുകയാണ്
കുടുംബം ഒന്നിച്ച് വാടക ക്വാർട്ടേഴ്സിലാണ് താമസം.
സന്ധ്യയുടെ ഭർത്താവ് ബാബുരാജ് വിദേശത്താണ്. അമരമ്പലം പാലത്തിനു സമീപത്തെ കടവിൽ നിന്നാണ് അഞ്ചുപേരും കുതിരപ്പുഴയിൽ ഒഴുതിയത്.
നീന്തി രക്ഷപ്പെട്ട കുട്ടികൾ ക്വാർട്ടേഴ്സിൽ തിരിച്ചെത്തി അയൽവാസികളെ അറിയിക്കുകയായിരുന്നു. നാട്ടുക്കാർ ഉടൻ തിരച്ചിൽ തുടങ്ങി. അറിഞ്ഞെത്തിയ പോലീസും തിരച്ചിലി നിറങ്ങി. ഇതിനിടെ രക്ഷപ്പെട്ട സന്ധ്യയെ പുലർച്ചയോടെ കരയിൽ കണ്ടെത്തി.
ദേശീയദുരന്തനിവാരണസേന, നിലമ്പുർ അന്ധി രക്ഷാസേന, എമർജൻസി റസെക്യൂ ഫോഴ്സ് എന്നിവയിലെ അംഗങ്ങളെത്തി കൂടുതൽ തിരച്ചിൽ നടത്തി. കാണാതായ രണ്ടുപേരെ ബുധനാഴ്ച്ച വൈകിട്ടായിട്ടും കണ്ടെത്താനായില്ല. രാത്രിയായതോടെ അവസാനിപ്പിച്ച തിരച്ചിൽ വ്യാഴാഴ്ചയും തുടരും. മലയോരമേഖലയിൽ രണ്ടു ദിവസമായി തുടർന്ന് കോണ്ടിരിക്കുന്ന കനത്ത മഴയും പുഴയിൽ വെള്ളo കൂടിയതും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി.
കുട്ടികളെ ചോർത്തുപിടിച്ചാണ് പുഴയിൽഇറങ്ങിയതെന്ന് യുവതി പറയുന്നു.പിടിവിട്ടപ്പോൾ ആണ് രണ്ട് കുട്ടികൾ നീന്തി കയറിയത്.
കോർട്ടേഴ്സിന് വാടക കേണ്ടുക്കേണ്ടത് ബുധനാഴ്ചയാണെന്നും പണം കണ്ടെത്താനാവാതെ വിഷമത്തിലായിരുന്നു എന്നും സന്ധ്യ പിന്നീട് അറിയിച്ചതായി പോലീസ് പറഞ്ഞു. കുട്ടികൾ അമരമ്പലം ജി.യു.പി. സ്കൂളിൽ ആണ് പഠിക്കുന്നത്.
