കൊല്ലത്ത് വീട് തകര്‍ന്നു വീണു… വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്…





കൊല്ലത്ത് വീട് തകര്‍ന്നു വീണ് വീടിന്റെ അടുക്കളയില്‍ നില്‍ക്കുകയായിരുന്ന വൃദ്ധയായ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അയത്തില്‍ വലിയമാടം തെക്കതില്‍ ആനന്ദവല്ലി (76) നാണ് പരിക്കേറ്റത്. മുഖത്തും കാലിനും, തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇവരെ അഷ്ടമുടി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പല്ലുകളും പോയിട്ടുണ്ട്. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.

Post a Comment

Previous Post Next Post