പത്തനംതിട്ട: തിരുവല്ലയിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങളുമായി പോയ ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. കാവുംഭാഗം വില്ലേജ് ഓഫീസർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥർ വാഹനത്തിൽ ഉണ്ടായിരുന്നു.
ആലതുരുത്തി കഴുപ്പിൽ കോളനിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക്
ഭക്ഷണസാധനങ്ങളുമായി എത്തിയ മിനി ലോറിയാണ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. ഓടിക്കൂടിയ സമീപവാസികൾ ചേർന്ന് ജീവനക്കാരെ രക്ഷപ്പെടുത്തി. ലോറിയിൽ ഉണ്ടായിരുന്ന സാധനങ്ങൾ ഭൂരിഭാഗവും നശിച്ചു.
അതേസമയം, സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. എന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടൊഴിഞ്ഞില്ല. കായംകുളം കരിപ്പൂരിൽ തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ ആളെ കാണാതായി.
