കൊണ്ടോട്ടി ചെറുകാവ് ക്വാര്‍ട്ടേഴ്‌സില്‍ യുവാവ് മരിച്ച നിലയില്‍; മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍




മലപ്പുറം കൊണ്ടോട്ടി : ചെറുകാവ് പെരിങ്ങാവിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു. മഞ്ചേരി സ്വദേശി മുജീബ്റഹ്മാനാണ് മരിച്ചത്.

സുഹൃത്തുക്കളോടൊപ്പം വെള്ളിയാഴ്ച ക്വാര്‍ട്ടേഴ്സിലെത്തിയതായിരുന്നു. ബോധരഹിതനായ അവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. 


മരിച്ചനിലയില്‍ കാണുമ്ബോള്‍ കൂടെ വന്ന സുഹൃത്തുക്കള്‍ അപ്രത്യക്ഷരായിരുന്നു. ഇവരെ പിന്നീട് കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post