പുഴയിൽ വീണ്‌ ഒഴുക്കിൽ പെട്ട് അബോധവസ്ഥയിൽ ആയ സ്ത്രീയെ തിരിച്ചറിഞ്ഞു യുവതിക്ക് രക്ഷകരായത് മണ്ണാർക്കാട്ടെ നന്മ ആംബുലൻസ് കൂട്ടായ്മ യും പ്രദേശവാസികളും



പാലക്കാട്‌ മണ്ണാർക്കാട്: പുഴയിൽ വീണ യുവതിക്ക് രക്ഷകരായ മണ്ണാർക്കാട്ടെ നന്മക്കൂട്ടം. ചെർപ്പുളശ്ശേരി സ്വദേശിയായ സഫിയയാണ് അപകടത്തിൽ പെട്ടത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. പുഴയിലൂടേ ഇവർ ഒഴുകി വരുന്നത് രണ്ട് കുട്ടികളാണ് ആദ്യമായി കാണുന്നത്. അവർ വെച്ചതിന്റെ അടിസ്ഥാനത്തിൽ പ്രദേശവാസികളായ കുറച്ച് പേർ രണ്ട് വശത്തെ കരകളിൽ നിന്നും പുഴയിലേക്ക് ചാടുകയും ഇവരെ കരക്കെത്തിച്ചു. ഉടനെ നന്മ ആംബുലൻസിനെ ബന്ധപ്പെടുകയും ആശുപത്രിയിലെത്തിക്കുകയും

അറിയിച്ചു. അതിന് ശേഷം അപകടത്തിൽ പെട്ടത് ആരെന്നറിയാൻ നന്മ ആംബുലൻസ് ഗ്രൂപ്പ് ടീം വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പരമാവധി പേരിലേക്ക് എത്തിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ ബന്ധുക്കളെ കണ്ടെത്തുകയായിരുന്നു. വൈകീട്ട് ഏഴ് മണിയോടെ ബന്ധുക്കൾ എത്തി. അത് വരേയും നന്മ ആംബുലൻസ് ടീമും, പ്രദേശവാസികളും ഇവർക്ക് കാവലായി ഉണ്ടായിരുന്നു. രക്ഷാ പ്രവർത്തനത്തിന് നന്മ ആംബുലൻസ് ടീം അംഗങ്ങളായ റിയാസ്, അനസ്.

പ്രദേശവാസികളായ മാനുപ്പ, ബാബു, റഷീദ് എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post