അങ്ങാടിപ്പുറം പുത്തനങ്ങാടിയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം :നാലു വയസുകാരൻ മരിച്ചു

 


പെരിന്തല്‍മണ്ണ: വൈലോങ്ങര കട്ടപ്പാര്‍ക്കില്‍ സ്കൂട്ടറും കാറും കൂട്ടിയിടിച്ചു ബന്ധുവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച നാലു വയസുകാരൻ മരിച്ചു

അങ്ങാടിപ്പുറം പുത്തനങ്ങാടി ഇടുപൊടിയൻ ബിൻഷാദിന്‍റെ മകൻ മുഹമ്മദ് ഷാസിലാണ് മരിച്ചത്.

അങ്ങാടിപ്പുറം ഭാഗത്ത് നിന്നു വന്ന സ്കൂട്ടറില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ കാറിടിക്കുകയായിരുന്നു.


ഉടൻ എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുത്തനങ്ങാടി അങ്കണവാടി വിദ്യാര്‍ഥിയാണ്.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം പുത്തനങ്ങാടി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. മാതാവ്. ഫാത്തിമ ഫസ്ന. സഹോദരി: സജ്ഫ.



Post a Comment

Previous Post Next Post