കൊച്ചി: കൊച്ചിയിൽ അമ്യെ മകന്‍ വെട്ടിക്കൊന്നു. അച്ചാമ്മ (61) ആണ് കൊലപ്പെട്ടത്. സംഭവത്തിൽ മകന്‍ വിനോദ് എബ്രഹാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാസ്വസ്ഥ്യം ഉള്ളയാളാണ് വിനോദ് എന്നാണ് വിവരം.
ഫ്ലാറ്റിനുള്ളിലെ ബഹളം കേട്ട് അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. സ്ത്രീയുടെ നിലവിളി ഉള്ളില്‍ നിന്ന് കേട്ടതായി അയല്‍വാസികള്‍ പറയുന്നു. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴേക്കും വൃദ്ധയെ മകന്‍ കൊലപ്പെടുത്തിയിരുന്നു. അച്ചാമ്മയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
