അരൂർ: യുവതിയെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. എരമല്ലൂർ കടവനത്തറ വീട്ടിൽ അശ്വതി (22) ആണ് മരിച്ചത്. നെട്ടൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ്. രാവിലെ ജോലിക്ക് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും ആശുപത്രിയിൽ എത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ വിളിച്ചപ്പോഴാണ് വീട്ടുകാർ അറിയുന്നത്. പ്രദേശത്ത് നടത്തിയ പരിശോധനയിൽ തോട്ടിൽ വീണ് കിടക്കുന്നതായി കണ്ടെത്തി. ഉടൻ തന്നെ വീട്ടുകാർ എരമല്ലൂരിലെ സ്വകാര്യ ആശുപതിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതയാണ്. കുഞ്ഞുമോൻ, ലത ദമ്പതികളുടെ മകളാണ്. അനന്തു, സന്ദീപ് സഹോദരരാണ്. സംസ്ക്കാരം നാളെ ഉച്ചക്ക് നടക്കും.