കോഴിക്കോട് ചാത്തമംഗലത്തുനിന്നു രാവിലെ മുതൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം വീട്ടിൽനിന്നും അര കിലോമീറ്ററോളം ദൂരെ ചെറുപുഴയിലെ ചെത്തുകടവിൽ കണ്ടെത്തി



കോഴിക്കോട്: ചാത്തമംഗലത്തുനിന്നു രാവിലെ മുതൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. ചാത്തമംഗലം കടാട്ട് ജമീല (55) ആണു മരിച്ചത്. വീട്ടിൽനിന്നും അര കിലോമീറ്ററോളം ദൂരെയുള്ള ചെറുപുഴയിലെ ചെത്തുകടവിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയോരത്ത് ചെരിപ്പ് കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കടവിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


ഇന്നലെ രാത്രി കുടുംബാംഗങ്ങൾക്കൊപ്പം ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം രാത്രി വൈകിയാണ് വീട്ടിലെത്തിയത്. ഉറങ്ങാനായി പോയ ജമീലയെ രാവിലെ കാണാതായതോടെയാണ് വീട്ടുകാർ അന്വേഷണം തുടങ്ങിയത്. ചെരിപ്പ് കണ്ടെത്തിയ സ്ഥലത്തുനിന്നും അര കിലോമീറ്ററോളം മാറിയാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും മുക്കത്തു നിന്നുള്ള അഗ്നിരക്ഷാ സേനയുടെ യൂണിറ്റും ചേർന്നാണ് തിരച്ചിൽ നടത്തിയത്.

Post a Comment

Previous Post Next Post