എറണാംകുളം അങ്കമാലിയിലെ ആശുപത്രിയില്‍ സ്ത്രീ കുത്തേറ്റ് മരിച്ചു; യുവാവ് പിടിയില്‍



എറണാകുളം അങ്കമാലി മൂക്കന്നൂരിലെ എംഎജിയെ ആശുപത്രിയിൽയുവതി കുത്തേറ്റുമരിച്ചു. തുറവൂർസ്വദേശി ലിജിയാണ് കൊല്ലപ്പെട്ടത്. ആശുപത്രിയുടെ നാലാം നിലയിൽവെച്ചാണ് ലിജിക്ക് കുത്തേറ്റത്. രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാൻഎത്തിയതായിരുന്നു ലിജി. ലിജിയുടെ മുൻസുഹൃത്തായ മഹേഷിനെ പൊലീസ് പിടികൂടി. ഇരുവരും തമ്മിലുള്ള ബന്ധം അടുത്തിടെ വഷളാവുകയും തുടർന്നുണ്ടായ വൈരാഗ്യത്തിന്റെ പുറത്താണ് മഹേഷ് ലിജിയെ കൊലപ്പെടുത്തിയതെന്നുമാണ് പൊലീസ് നൽകുന്ന പ്രാഥമിക


വിവരം. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പൊലീസ് പറഞ്ഞു

Post a Comment

Previous Post Next Post