വാടാനപ്പള്ളി : ചേറ്റുവ പുഴയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് പുഴയിലൂടെ മൃതദേഹം ഒഴുകിപ്പോകുന്നത്
മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടത്. ഉടനെ തന്നെ പോലീസിൽ വിവരം അറിയിച്ചു. വാടാനപ്പള്ളി പോലീസിന്റെ നിർദേശപ്രകാരം ചേറ്റുവ കടവ് പാലത്തിന് സമീപം മൃതദേഹം എത്തിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരിച്ചത് ഏങ്ങണ്ടിയൂർ അഞ്ചാം കല്ല് സ്വദേശിയായ നെടുമാട്ടുമ്മൽ രാധാകൃഷ്ണൻ എന്നയാളാണെന്ന് തിരിച്ചറിഞ്ഞു. വാടാനപ്പള്ളി പോലീസ് തുടർനടപടികൾ സ്വീകരിച്ചു.