മൂന്നാർ ഗ്യാപ് റോഡിൽ മല ഇടിഞ്ഞു വീണു...ഗതാഗത തടസ്സം



 ഇടുക്കി മൂന്നാർ ഉടുമ്പൻചോല താലൂക്കിൽ ചിന്നക്കനാൽ വില്ലേജിൽ ഉൾപ്പെട്ടു വരുന്ന ഗ്യാപ്പ് റോഡിൽ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം ഉണ്ടായി അപകടസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ദുരന്തം ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഉറപ്പുവരുത്തുന്നതിനുമുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ദേവികുളം താലൂക്കിലെ കെ.ഡി.എച്ച് വില്ലേജിലെ ഇരച്ചിൽപാറ മുതൽ ഉടുമ്പൻചോല താലൂക്കിലെ ചിന്നക്കനാൽ വില്ലേജിലെ ചെമ്മണ്ണാർ ഗ്യാപ് റോഡ് ആരംഭിക്കുന്ന ഭാഗം വരെ (ചെമ്മണ്ണാർ ഗ്യാപ്പ് റോഡ് ആരംഭിക്കുന്ന സ്ഥലത്ത് ഗതാഗത തടസ്സമില്ലാത്ത വിധം) ഗതാഗതം നിരോധിച്ചതായി ജില്ല കളക്ടർ അറിയിച്ചു.



Post a Comment

Previous Post Next Post