മലപ്പുറം മഞ്ചേരി: കാൽവഴുതി തോട്ടിൽവീണ ഗൃഹനാഥൻ ഒഴുക്കിൽപെട്ട് മരിച്ചു. അത്താണിക്കല്‍ പടിഞ്ഞാറെപറമ്പില്‍ ആക്കാട്ടുകുണ്ടില്‍ വേലായുധനാണ് (52) മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം. വീടിനു സമീപത്തെ തോട്ടിലൂടെ ഒഴുകിവരുന്ന സാമഗ്രികള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നു. നാട്ടുകാരും മഞ്ചേരി അഗ്നിരക്ഷാ സേനയും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.