വെള്ളം ചൂടാക്കുന്നതിനിടയില്‍ 8 വയസുകാരിക്ക് ഷോക്കേറ്റു, രക്ഷിക്കാന്‍ ശ്രമിച്ച്‌ മുത്തച്ഛനും മുത്തശ്ശിയും, 3 പേരും മരിച്ചു

 


 കര്‍ണാടക ബെലഗാവി : വൈദ്യുതാഘാതമേറ്റ കൊച്ചുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയില്‍ മുത്തച്ഛനും മുത്തശ്ശിയും ഷോക്കേറ്റു മരിച്ചു. കുട്ടിയേയും രക്ഷിക്കാൻ കഴിഞ്ഞില്ല. ശനിയാഴ്‌ച വെള്ളം ചൂടാക്കുന്നതിനിടയില്‍ ഷോക്കേറ്റ കൊച്ചുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയില്‍ ആണ്‌ അപകടം സംഭവിച്ചത്‌. 


മൂവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലാണ് എറപ്പ ഗംഗാപ്പാ ലമണിയും കുടുംബവും താമസിച്ചിരുന്നത്‌. എറപ്പ ഈ വീട്ടിലെ വാച്ച്‌മാനായിരുന്നു. ബെലഗാവി ജില്ലയിലെ രാമദുര്‍ഗ താലൂക്കിലെ ഷാഹുനഗറിലെ വീട്ടിലാണ് അപകടം നടന്നത്‌. എറപ്പ ഗംഗാപ്പ ലമണി (50), ശാന്തവ എറപ്പ ലമണി (45) എന്നിവരും ഇവരുടെ കൊച്ചു മകള്‍  എട്ടുവയസുകാരി അന്നപൂര്‍ണ ഹുന്നപ്പ ലമണിയുമാണ്‌ അപകടത്തില്‍ മരിച്ചത്‌.


കര്‍ണാടക വൈദ്യുതി സപ്ലേ സംഘവും (ഹെക്‌സ്‌കോം) പൊലീസും സംഭവ സ്ഥലം സന്ദര്‍ശിച്ചു. സംഭവ സ്ഥലം പ്രാഥമിക പരിശോധനയ്‌ക്കു വിധേയമാക്കി. കര്‍ണാടക വൈദ്യുതി സപ്ലേയ്ക്കെതിരെയും വീടിന്‍റെ ഉടമ, കോണ്‍ട്രാക്‌ടര്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കുമെന്നും ഇത്തരത്തില്‍ ഒരു ദുരന്തത്തിനു കാരണം ഇവരുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റമാണെന്നും ബെലഗാവി സിറ്റി പൊലീസ്‌ കമ്മിഷണര്‍ സിദ്ധരാമപ്പ പറഞ്ഞു. അപകടത്തില്‍ അസ്വാഭാവികതയുള്ളതായി സംശയിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ചു പൊലീസിന്‍റെ അന്വേഷണത്തില്‍ കെട്ടിടത്തിന്‍റെ കുഴല്‍ കിണറിന്‍റെ വയറിലൂടെയാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. ദമ്ബതികള്‍ കൊച്ചു മകളായ അന്നപൂര്‍ണയെ വിദ്യാഭ്യാസത്തിനായി കൂടെ നിര്‍ത്തിയതായിരുന്നു. 


രാത്രിയില്‍ ആയിരിക്കണം ഷോക്കേറ്റതെന്ന് പൊലീസ്‌ പറയുന്നു. വിവരം അറിഞ്ഞെത്തിയ ബന്ധുക്കള്‍ വീടിന്‍റെ ഉടമയ്‌ക്കെതിരെയും എൻജിനീയര്‍ക്കെതിരെയും നഷ്‌ടപരിഹാരം ആവശ്യപ്പെട്ടു ബഹളം വച്ചു. കുറച്ചു നേരത്തേക്ക് സ്‌ഥലത്തു സംഘര്‍ഷാവാസ്‌ഥ നിലനിന്നു. 'വലിയ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്‌, ദൈവം ചിലപ്പോഴോക്കെ ഹൃദയശൂന്യനാകുന്നു .

ചിലപ്പോഴോക്കെ ഹൃദയശൂന്യനാകുന്നു. എന്‍റെയും സര്‍ക്കാരിന്‍റെയും ഭാഗത്തു നിന്ന് ഉചിതമായ നടപടി ഉണ്ടാകും. അപകടത്തിന് കാരണമായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും', വനിത-ശിശു വികസന വകുപ്പ്‌ മന്ത്രി ലക്ഷ്‌മി ഹെബ്ബാല്‍ക്കര്‍ സംഭവ സ്‌ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 


എംഎല്‍എ അനില്‍ ബേങ്കേ, ഡിസിപി പി.വി സ്‌നേഹ, കര്‍ണാടക വൈദ്യുതി സപ്ലേ ഉദ്യോഗസ്‌ഥര്‍ എന്നിവരും സ്‌ഥലം സന്ദര്‍ശിച്ചു. അപകടത്തിനു കാരണമായവരെ എത്രയും വേഗം കണ്ടെത്തുമെന്ന് പൊലീസ്‌ പറഞ്ഞു. 

Post a Comment

Previous Post Next Post