ഹിമാചലിൽ കനത്ത മഴയെ തുടർന്ന് ക്ഷേത്രം തകർന്നു വീണ് 9 പേർ മരിച്ചു . ശിവക്ഷേത്രം തകർന്നുവീണാണ് വൻ അപകടമുണ്ടായത്. ഉരുൾപൊട്ടി ക്ഷേത്രത്തിലേക്ക് പതിക്കുകയായിരുന്നു കൂടുതൽ പേർ ക്ഷേത്രാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് നിഗമനം. ഹിമാചലിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞ് റോഡുകളും ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉണ്ടായ മഴയിൽ ഷിംല-ചണ്ഡീഗഡ് റോഡ് ഉൾപ്പെടെ നിരവധി റോഡുകളാണ് തടസപ്പെട്ടത്.ബസുകൾക്കും ട്രക്കുകൾക്കുമായുള്ള പ്രധാനറോഡുകളാണിത്.
ഹിമാചലിലെ എല്ലാ സ്കൂളുകളും കോളജുകളും ഓഗസ്റ്റ് 14 വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു പ്രസ്താവനയിൽ അറിയിച്ചു
