അടിമാലി ആനച്ചാലിന് സമീപം ജീപ്പും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു ഒരാൾ മരണപ്പെട്ടു.



ഇടുക്കി  ആനച്ചാൽ - കുഞ്ചിത്തണ്ണി റോഡിൽ

ആഡിറ്റ് കയറ്റത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. മൂന്നാർ സന്ദർശിക്കാനെത്തിയ മഹാരാഷ്ട്ര ചന്ദ്രപ്പൂർ സ്വദേശി പ്രധിക് നിനവേ യാണ് മരണപ്പെട്ടത്.

ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. മൂന്നാറിൽ വിനോദസഞ്ചാരത്തിന് എത്തിയ പ്രധിക് ആനച്ചാൽ ഭാഗത്തുനിന്നും ശ്രീനാരായണപുരം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർശയിൽ നിന്നും വന്ന ജീപ്പിൽ ഇടിക്കുകയായിരുന്നു.


ഗുരുതര പരിക്കേറ്റ യുവാവിനെ നാട്ടുകാരും വാഹനയാത്രികരും ചേർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Post a Comment

Previous Post Next Post