കാസർകോട്: കുമ്പള കളത്തൂർപള്ളത്ത് കാർ മറിഞ്ഞു വിദ്യാർഥിക്ക് ഗുരുതര പരുക്ക്. പൊലീസ് പിന്തുടർന്നപ്പോഴാണ് അപകടം. അംഗടിമോഗർ ജി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.