ലോറിയിൽ കൊണ്ടുപോയ ജെസിബി കാറിന് മുകളിൽ തട്ടി അപകടം

 


കോഴിക്കോട്: വടകര മുരാട് പാലത്തിൽ ജെസിബി കാറിന് മുകളിൽ തട്ടി അപകടം. ലോറിയിൽ കൊണ്ടുപോവുകയായിരുന്ന ജെ.സി ബി യാണ് പാലത്തിൽ വെച്ച് കാറിന് മുകളിൽ തട്ടി അപകടമുണ്ടായത്. ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം. സംഭവത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ജെ സി ബി ക്രെയിൻ ഉപയോഗിച്ച് നീക്കാൻ ശ്രമം നടക്കുകയാണ്. വാഹനങ്ങൾ നാദാപുരം, കുറ്റ്യാടി, ഉള്ളിയേരി വഴിയാണ് കോഴിക്കോടേക്ക് വഴി തിരിച്ചു വിടുന്നത്.


Post a Comment

Previous Post Next Post