വയനാട് മീനങ്ങാടി: ദേശീയപാത 54ൽ വെച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ നിർ ത്തിയിട്ട കാഠിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ ക്ക് പരിക്കേറ്റു. മുരണി സ്വദേശിയായ സഹദേവനാണ് പരിക്കേറ്റത്. മീന ങ്ങാടിയിൽ നിന്നും പന്നി തീറ്റയുമായി പോവുകയായിരുന്ന ഓട്ടോയാ ണ് അപകടത്തിൽ പെട്ടത്. ഓടിക്കുന്നതിനിടെ സഹദേവനുണ്ടായ ദേ ഹാസ്വാസ്ഥ്യമാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന. നിയന്ത്ര ണം വിട്ട ഓട്ടോറിക്ഷ സമീപത്ത് നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ച് മറി യുകയും സഹദേവൻ ഓട്ടോറിക്ഷക്കടിയിൽ പെടുകയായിരുന്നുവെ ന്നും, തുടർന്ന് നാട്ടുകാർ ഓട്ടോറിക്കടിയിൽ നിന്നും സഹദേവനെ പു റത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയുമായിരുന്നെന്ന് അപകട സ്ഥലത്തുണ്ടായവർ പറഞ്ഞു. സഹദേവന്റെ പരിക്ക് ഗുരുതരമല്ലെ ന്നാണ് പ്രാഥമിക വിവരം.