തൃത്താല: തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിന് സമീപമുള്ള പുഴയിലേക്ക് കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനായി വന്ന യുവാവ് മുങ്ങി മരിച്ചു. കൊടുമുണ്ട സ്വദേശി നികേഷ് (32) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് അപകടം നടന്നത്.
വെള്ളത്തിൽ തന്റെ കുട്ടികളുമായി കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ യുവാവിനെ
കാണാതാവുകയായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ യുവാവിനെ കണ്ടെത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തൃത്താല പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
