വയനാട് : ആടിനെ മേയ്ക്കുന്നതിനിടയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വൃദ്ധന് ദാരുണാന്ത്യം. തിരുനെല്ലി ബേഗൂർ കോളനിയിലെ സോമനാണ് (58) മരിച്ചത്. ഇന്ന് വൈകുന്നേരം നാലരയോടെ കോളനിക്ക് സമീപം വനമേഖലയിൽ വെച്ചാണ് സം ഭവം. ആനയുടെ ചവിട്ടേറ്റ സോമൻ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. തുടർന്ന് വനപാലകരും, തിരുനെല്ലി പോലിസും സ്ഥല ത്തെത്തി തുടർനപടികൾ സ്വീകരിച്ചു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100

