കോഴിക്കോട് കുറ്റ്യാടി: കായക്കൊടി നെടുമണ്ണൂരിൽ ഗൃഹനാഥൻ വീടിന്റെ ടെറസിൽ നിന്ന് വീണു മരിച്ചു. പൂത്തറൈമ്മൽ അശോകനാണ് (56) മരിച്ചത്. നിർമ്മാണം പുരോഗമിക്കുന്ന സ്വന്തം വീടിന്റെ മുകൾനിലയിലെ ജാലകത്തിന്റെ
ഒഴിവിൽ ഷീറ്റ് അടിക്കുന്നതിനിടെ കാൽ വഴുതിവീഴുകയായിരുന്നു. അപകടം നടന്ന ഉടനെ അയൽവാസികൾ കുറ്റ്യാടി ഗവ. ആശുപത്രിയിലും തുടർന്ന് മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല. അച്ഛൻ: പരേതനായ ഒണക്കൻ. അമ്മ: ജാനു. ഭാര്യ: മിനി. മക്കൾ: അമിത്ത്, ആതിര. മരുമകൻ: അഭിജിത്ത്. സഞ്ചയനം: ശനിയാഴ്ച