കണ്ണൂര്‍ : ചൊക്ലി പള്ളിക്കുനിയില്‍ മരക്കൊമ്ബ് പൊട്ടിവീണ് കാറിലുണ്ടായിരുന്ന കുട്ടിക്ക് പരിക്ക്.
മോന്താല്‍ മുതല്‍ പള്ളിക്കുനി വരെ നടന്ന ഗണേശോത്സവ ഘോഷയാത്രയുടെ പിറകിലുണ്ടായ ലോറി കടന്നു പോകുന്നതിനിടെ മുകള്‍ ഭാഗം തട്ടി മരക്കൊമ്ബ് എതിര്‍വശത്തു നിന്നും വരികയായിരുന്ന കാറിന് മുകളില്‍ പതിക്കുകയായിരുന്നു.
കാറിൻ്റെ പിന്നിലുണ്ടായിരുന്ന ഏറാമല സ്വദേശി 10 വയസുകാരൻ ഷഫീനാണ് പരിക്കേറ്റത്. ചുമലിന് സാരമായി പരിക്കേറ്റു. കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാമധ്യേയായിരുന്നു കുടുംബം. ലോറി കോഴിക്കോടേക്ക് പോകുകയായിരുന്നു.