പാലക്കാട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം



പാലക്കാട്: നാനൂറിലധികം ചെറുതും വലുതുമായ വിനായക വിഗ്രഹങ്ങള്‍ ഘോഷയാത്രയുടെ ഭാഗമാകുന്നതിനാല്‍ ഇന്നുച്ചയ്ക്ക് രണ്ടുമുതല്‍ ഘോഷയാത്ര അവസാനിക്കുന്നതുവരെ പാലക്കാട് ടൗണില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

1. വടക്കഞ്ചേരി, ആലത്തൂര്‍ ഭാഗത്തു നിന്നും വരുന്ന എല്ലാ കെഎസ്‌ആര്‍ടിസി ബസുകളും ഉച്ചയ്ക്കു രണ്ടുമുതല്‍ കണ്ണന്നൂര്‍ തിരുനെല്ലായി വഴി കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡിലെത്തി അതുവഴി തിരിച്ചുപോകണം.


2. ഷൊര്‍ണുര്‍, ഒറ്റപ്പാലം ഭാഗത്തു നിന്നും വരുന്ന കെഎസ്‌ആര്‍ടിസി ബസുകള്‍ സാധാരണ നിലയില്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡില്‍ എത്തി അതേ വഴി തിരിച്ചു പോകണം.

3. കോഴിക്കോട്, ചെര്‍പ്പുളശ്ശേരി ഭാഗത്തു നിന്നും വരുന്ന കെഎസ്‌ആര്‍ടിസി ബസുകള്‍ ഒലവക്കോട് ജംഗ്ഷനില്‍ നിന്നും മേപ്പറമ്ബ്, പേഴുംകര, വഴി കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡിലെത്തി അതേ വഴി തിരിച്ചു പോകണം.


4. കോയമ്ബത്തൂര്‍ ഭാഗത്തു നിന്നും വരുന്ന കെഎസ്‌ആര്‍ടിസി ബസുകള്‍ ചന്ദ്രനഗര്‍ ഭാഗത്തു നിന്നും ഹൈവേയിലൂടെ പോയി കാഴ്ചപ്പറമ്ബ് വെച്ച്‌ തിരിഞ്ഞ് യാക്കര, ഡിപിഒ റോഡ് വഴി കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡിലെത്തി അതേ വഴി തന്നെ തിരിച്ചു പോകണം.

5. കൊടുവായൂര്‍, നെന്മാറ ഭാഗത്തു നിന്നും വരുന്ന ബസുകള്‍ പാലന കടുന്തുരിത്തി ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഹൈവേയില്‍ കയറി ഹൈവേയിലൂടെ കല്‍മണ്ഡപം വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡില്‍ എത്തി അതു വഴി തന്നെ തിരിച്ചും പോകണം. 


6. ചിറ്റൂര്‍ വണ്ടിത്താവളം ഭാഗത്തു നിന്നും വരുന്ന ബസുകള്‍ കാടാംങ്കോട് നിന്നും ഹൈവേയില്‍ കയറി ചന്ദ്രനഗര്‍ -കല്‍മണ്ഡപം വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡില്‍ എത്തി അതു വഴി തന്നെ തിരിച്ചും പോകണം.

7. കോഴിക്കോട്, മുണ്ടൂര്‍ ഭാഗത്തു നിന്നും വരുന്ന ബസുകള്‍ ബൈപ്പാസ് വഴി മണലി ജംഗ്ഷനിലൂടെ സ്റ്റേഡിയം ബസ് സ്റ്റാൻഡില്‍ എത്തി അതുവഴി തന്നെ തിരിച്ചും പോകണം. വൈകീട്ട് 6 മണിക്കു ശേഷം കോഴിക്കോട് മുണ്ടൂര്‍ ഭാഗത്തു നിന്നും വരുന്ന ബസുകള്‍ ഒലവക്കോട് ജംഗ്ഷനില്‍ നിന്നും മേപ്പറമ്ബ്, പേഴുകര, കെഎസ്‌ആര്‍ടിസി , മൈതാനം വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിലെത്തി അതേ വഴി തന്നെ തിരിച്ചു പോകണം.


8. വാളയാര്‍ , കൊഴിഞ്ഞാമ്ബാറ ഭാഗത്തു നിന്നും വരുന്ന കഞ്ചിക്കോട്, പാറ ബസുകള്‍ ചന്ദ്രനഗര്‍ കല്‍മണ്ഡപം വഴി സ്റ്റേഡിയം സ്റ്റാൻഡില്‍ എത്തി അതു വഴി തിരിച്ചും പോകണം.

9. ടൗണ്‍ സര്‍വീസ് നടത്തുന്ന എല്ലാ ബസുകളും ഒലവക്കോട് ബൈപ്പാസ് മണലി വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡില്‍ എത്തി അതു വഴി തിരിച്ചും പോകണം.


10. പട്ടാമ്ബി, പൂടൂര്‍ , കോട്ടായി, ഷൊര്‍ണുര്‍, ഒറ്റപ്പാലം, പെരിങ്ങോട്ടുകുറുശ്ശി ഭാഗങ്ങളില്‍ നിന്നും വരുന്ന എല്ലാ ബസ്സുകളും മേഴ്സി കോളജ് , നൂറണി വഴി ടൗണ്‍ ബസ് സ്റ്റാൻഡില്‍ എത്തി അതു വഴി തന്നെ തിരിച്ചു പോകണം.


11. വൈകീട്ട് നാലിനു ശേഷം ഇരുചക്ര വാഹനങ്ങളും, കാര്‍, ജീപ്പ് മുതലായ ചെറു വാഹനങ്ങളും ടൗണില്‍ പ്രവേശിക്കുന്നതിനു നിയന്ത്രണമുണ്ട്.

Post a Comment

Previous Post Next Post