നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്



തിരുവനന്തപുരം  കാട്ടാക്കട: കാട്ടാക്കട -കോട്ടൂര്‍ റോഡില്‍  പെരുംകുളത്തൂര്‍ ശ്രീ കൃഷ്ണ ക്ഷേത്രത്തിലേക്കും സിവില്‍ സ്റ്റേഷനിലേക്കും പോകുന്ന റോഡ് തിരിയുന്ന ഭാഗത്തെ കൊടുംവളവില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് നിയന്ത്രണംതെറ്റി മറിഞ്ഞ് അപകടം.

മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പെടെ നാലുപേര്‍ക്കു പരിക്കേറ്റു. 


സമീപ വാസികളും വഴിയാത്രക്കാരും ചേര്‍ന്നാണ് ആറടിയിലധികം താഴ്ചയുള്ള തോട്ടില്‍ പതിച്ച ഓട്ടോറിക്ഷയില്‍ നിന്നും ഡ്രൈവറെയും സഞ്ചാരികളെയും പുറത്തെടുത്തത്. പൂവച്ചല്‍ പുളിങ്കോട് സ്വദേശികളായ വയോധികയും മകളും ഇവരുടെ കുഞ്ഞുമാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. ഇവരെയും ഓട്ടോ ഡ്രൈവറെയും കാട്ടാക്കട സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കുട്ടിയുടെ അമ്മക്ക് കൈയ്ക്കാണു ഗുരുതര പരിക്കേറ്റ്. വീതി കൂടിയതും കൊടും വളവുമായ റോഡില്‍ അശ്രദ്ധമൂലമുള്ള അപകടങ്ങള്‍ പതിവാണ്. കഴിഞ്ഞ ദിവസം അമിത വേഗത്തിലെത്തിയ ബൈക്കും നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടില്‍ പതിച്ചിരുന്നു.

Post a Comment

Previous Post Next Post