ആലപ്പുഴ ബൈപ്പാസിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക് പരിക്ക്

 


അമ്പലപ്പുഴ: ആലപ്പുഴ കുതിരപ്പന്തി ബൈപ്പാസിൽ ടൊയോട്ട ഇന്നോവ കാറും ചരക്കു കയറ്റിവന്ന മഹീന്ദ്ര സുപ്രോയും കൂട്ടിയിടിച്ച് അപകടം. 3 പേർക്ക് പരിക്കേറ്റു. ഇന്ന് രാത്രി 7 മണിയോടെ ആയിരുന്നു അപകടം.മഹീന്ദ്ര സുപ്രോ വാഹനത്തിൽ കുടുങ്ങിപ്പോയ ഡ്രൈവറെ അഗ്നിശമനസേന ഹൈഡ്രോളിക് സ്പർഡർ ഉപയോഗിച്ച് ആണ് പുറത്തെടുത്തത്. അപകടത്തിൽ കൊണ്ടോട്ടി മുൻസിപ്പാലിറ്റി ചരക്കോട്ടിൽ മുഹമ്മദ് കുട്ടിയുടെ മകൻ നൗഫ് (25) ക്ലീനർ കൊണ്ടോട്ടി അബ്ദുൾ റഹ്മാൻ്റെെ മകൻ ആദിൽ (19), ഇന്നോവ ഓടിച്ചിരുന്ന കാക്കനാട് കുന്നുംപുറത്ത് സോമൻ പിള്ളയുടെ മകൻ അനിൽകുമാർ (46) എന്നിവർക്ക് പരിക്കേറ്റു. .ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രക്ഷാപ്രവർത്തനത്തിൽ എസ് .എഫ്. ആർ .ഒ ഓമനക്കുട്ടൻ സി.പി. എഫ്. ആർ ഓമാരായ സി. കെ. സജേഷ് / ഷാജൻ കെ ദാസ് ,അനീഷ് പി ആർ, അമർജിത്ത് ,പ്രശാന്ത് വി എന്നിവരും പ്രശാന്ത് എച്ച് ,ആൻറണി കെ എസ് എന്നിവരും പങ്കെടുത്തു.

Post a Comment

Previous Post Next Post