നാലുവയസുകാരന്‍ കിണറ്റില്‍ വീണുമരിച്ചു

 


തൃശ്ശൂർ ആളൂര്‍: ആനന്ദപുരത്ത് തിരുവോണദിവസം നാലുവയസുകാരന്‍ കിണറ്റില്‍ വീണുമരിച്ചു. ആളൂര്‍ കല്ലറയ്ക്കല്‍ നിക്‌സന്‍റെ മകന്‍ ഹാരോണാണ് മരിച്ചത്.

ആനന്ദപുരം എടയാറ്റുമുറി ഞാറ്റുവെട്ടി അമ്ബലത്തിനുസമീപമുള്ള ബന്ധുവീട്ടിലേക്ക് എത്തിയതായിരുന്നു ഹാരോണ്‍. 


കളിക്കുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. നാലുമണിയോടെ പൊഴേലിപറമ്ബില്‍ മേക്‌സന്‍റെ വീട്ടില്‍വെച്ചാണ് അപകടമുണ്ടായത്. കുട്ടിയെ കാണാതെയുള്ള അന്വേഷണത്തിനിടെയാണ് കിണറ്റില്‍ വീണുകിടക്കുന്നത് കണ്ടെത്തിയത്. 


ഇരിങ്ങാലക്കുടയില്‍ നിന്നും അഗ്‌നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പുതുക്കാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.സംസ്കാരം ഇന്ന് രാവിലെ 10.30ന് ആളൂര്‍ സെന്‍റ് ജോസഫ് പള്ളിയില്‍.

Post a Comment

Previous Post Next Post